അസാധാരണ സാഹര്യത്തിലൂടെ ഇന്ത്യ കടന്ന് പോകമ്പോള്‍ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത് ഒപ്പമുണ്ടാകും; അംബാസഡര്‍ ജാസിം അല്‍ നാജം.

  • 06/05/2021

കുവൈത്ത് സിറ്റി: 215 മെട്രിക്ക് ടണ്‍ ഓക്സിജനും 1000 ഓക്സിജന്‍ ടാങ്കുകളും കൂടി കുവൈത്ത് ഇന്ത്യയിലേക്ക് അയക്കും. ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് പടരുന്ന ഇന്ത്യ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നാജം  പറഞ്ഞു. 40 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനും നിരവധി ഓക്സിജന്‍ ടാങ്കുകളുമായി ഇന്ത്യന്‍ നാവിക സേനയുടെ ഷിപ്പ് ഷുവൈക്ക് പോര്‍ട്ടില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ടിരുന്നു. 

75 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനും 1000 ഓക്സിജന്‍ ട്യാസ് നിറച്ച സിലിണ്ടറുകളുമായി മറ്റൊരു ഷിപ്പ് ബുധനാഴ്ച അല്‍ ഷുഐബ പോര്‍ട്ടില്‍ നിന്ന് പുറപ്പെടും. 100 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് ഷിപ്പുകള്‍ വ്യാഴാഴ്ചയും യാത്ര തിരിക്കും. 

അസാധാരണ സാഹര്യത്തിലൂടെ ഇന്ത്യ കടന്ന് പോകമ്പോള്‍ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത് ഒപ്പമുണ്ടാകും അംബാസഡര്‍ ജാസിം അല്‍ നാജം  പറഞ്ഞു.

Related News