215 മെട്രിക് ടണ്ണിലധികം ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അംബാസഡർ ജാസിം അൽ നജീം

  • 06/05/2021

കുവൈത്ത് സിറ്റി : ഇന്ത്യക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുന്നത് തുടരുമെന്നും 215 മെട്രിക് ട​ൺ ഓക്സിജനും ആയിരം ഓക്സിജൻ ടാങ്കുകളും ഇന്ത്യയിലേക്ക് ഉടന്‍ അയക്കുമെന്ന്  കുവൈറ്റ് അംബാസഡർ ജാസിം അൽ നജീം അറിയിച്ചു. ഇന്ത്യയുമായി തങ്ങള്‍ക്ക് ദീര്‍ഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്നും ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമായ ഇന്ത്യക്ക് എല്ലാവിധ മെഡിക്കല്‍ സഹായവും നല്‍കുവാന്‍  കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ​ഓക്​​സി​ജ​ൻ ടാ​ങ്കു​ക​ളുമായി  ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ കുവൈത്തില്‍ നിന്നും പുറപ്പെട്ടിരുന്നു. ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, വെൻറി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ കു​വൈ​ത്ത്​  അ​യ​ക്കു​ന്ന​ത്.  

കോവിഡ് വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ആവശ്യമുള്ള ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ സഹായവും ഉടന്‍ എത്തിക്കാന്‍ നേരത്തെ കുവൈത്ത് മന്ത്രിസഭ  തീരുമാനിച്ചിരുന്നു .അടുത്ത ദിവസം തന്നെ അൽ ഷുയിബ തുറമുഖത്ത് നിന്നും  75 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും ഓക്സിജൻ വാതകം നിറച്ച 1,000 സിലിണ്ടറുകളും വഹിച്ച് കപ്പല്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. അതോടപ്പം ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളിലായി  100 മെട്രിക് ടൺ ദ്രാവക ഓക്സിജൻ വഹിച്ച് ഷുവായ്ക് തുറമുഖത്ത് നിന്നും കപ്പല്‍ യാത്രയാകുന്നുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങളും കാര്‍ഗോയില്‍ ഉണ്ട്. 

Related News