ഇന്ത്യന്‍ അംബാസഡർ കുവൈത്തിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ ബാർജെസ് അൽ ബാർജെസുമായി കൂടിക്കാഴ്ചനടത്തി.

  • 06/05/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്  കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ ബാർജെസ് അൽ ബാർജെസുമായി കൂടിക്കാഴ്ചനടത്തി. കോവിഡ് 19 പാൻഡെമിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും, മെഡിക്കൽ ഓക്സിജൻ അടക്കം അടിയന്തിര മെഡിക്കൽ ദുരിതാശ്വാസ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ചചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് പ്രതിനിധികളും കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Related News