കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻനിര പോരാളികളെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ്.

  • 06/05/2021

കുവൈത്ത് സിറ്റി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇതിനെ നേരിടാൻ മുൻനിര പോരാളികൾ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച്  അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ. പുണ്യ റമദാൻ മാസ സന്ദേശത്തിലായിരുന്നു അമീർ  ഷെയ്ഖ് നവാഫിന്റെ വാക്കുൾ.

"ഒരു വർഷത്തിലേറെയായി നമ്മൾ അസാധാരണമായ അവസ്ഥകളെ അഭിമുഖീകരിക്കുകയാണ്. ലോകത്തെ മുഴുവൻ ബാധിച്ച കൊവിഡ് മഹാമാരിയെ  നേരിടാൻ ജാഗ്രതയും മുന്നൊരുക്കങ്ങളും ആവശ്യമാണ്. കൊവിഡ് പ്രത്യാഘാതങ്ങളെ നേരിടുന്നതിന് കൂടുതൽ ക്ഷമയും ധാരണയും കൂടെ വേണം. ഈ മഹാമാരിയെ നേരിടാനുള്ള ഉത്തരവാദിത്തങ്ങൾ മുൻ‌നിര ഉദ്യോഗസ്ഥർ ഏറ്റെടുത്തിരിക്കുകയാണ്."

"മാരകമായ വൈറസിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന  നിശ്ചയിച്ച ഏല്ലാ മുൻകരുതൽ നടപടികളും മുൻനിര പ്രവർത്തകരായ ഉദ്യോഗസ്ഥർ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സ്ഥിരത, ദേശീയ ഐക്യം, സുരക്ഷ എന്നിവയെ തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ശ്രമത്തെയും നേരിടാൻ മികച്ച മുൻകരുതൽ നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കുവൈത്തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു."

"നമ്മുടെ ഈ പ്രിയപ്പട്ട നാടിനെ നിലനിർത്താൻ മുത്തച്ഛന്മാരും പിതാക്കന്മാരും സ്വീകരിച്ച ഒരേയൊരു ഉറവിടവും മാർഗവും ദേശീയ ഐക്യമായിരുന്നു. രാജ്യത്തെയും അതിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായും ആളുകൾ ഉറച്ച മനസുമായി ഐക്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."

Related News