ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

  • 27/11/2020


പഞ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മിഹിര്‍ ഗോസ്വാമിയെ സ്വീകരിക്കുന്ന ചിത്രം ബിജെപി പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മിഹിര്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. അവഗണ സഹിക്കാന്‍ വയ്യാത്തതിനാണ് രാജി എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 1998 ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പമുള്ള നേതാവാണ് മിഹിര്‍ ഗോസ്വാമി.

Related News