യാത്രക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ തീരുമാനം റദ്ദാക്കിയെന്ന പ്രചാരണം വ്യാജം; സെന്‍റര്‍ ഫോര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍

  • 06/05/2021

കുവൈത്ത് സിറ്റി: കുവൈറ്റിൽ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത വാക്സിന്‍ തീരുമാനം റദ്ദാക്കിയെന്ന പ്രാരണം വ്യാജമെന്ന് സെന്‍റര്‍ ഫോര്‍ ഗവണ്‍മെന്‍റ്  കമ്മ്യൂണിക്കേഷന്‍ വ്യക്തമാക്കി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 

വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച സ്വദേശികൾക്ക്  മെയ് 22 മുതല്‍ വിദേശത്തേക്ക് പോകാനാകും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്ത സ്വദേശികൾക്കും  അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വരും. 

കൊവിഡ് പരിശോധന, വൈറസ് ബാധയുണ്ടായാല്‍ ചികിത്സ ചെലവ് വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള സംവിധാനം, കുവൈത്ത് ട്രാവലർ പ്ലാറ്റ്ഫോം കുവൈറ്റ് മൊസാഫറിലും ഹോം ക്വാറന്‍റൈനുമുള്ള രജിസ്ട്രേഷൻ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് വിമാനത്താവളത്തിലുള്ളത്.

Related News