കുവൈത്തിൽ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മൂന്ന് തരത്തിലുള്ള സര്‍ട്ടിഫിക്കേറ്റുകള്‍.

  • 07/05/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പുതിയ തരത്തിലുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും അതിന്‍റെ സര്‍ട്ടിഫിക്കേറ്റ് ലഭിക്കും. 

ഓറഞ്ച് നിറത്തിലുള്ള സര്‍ട്ടിഫിക്കേറ്റാണ് ആദ്യ ഡോസ് സ്വീകരിച്ച് കഴിയുമ്പോള്‍ നല്‍കുന്നത്. രണ്ട് ഡോസും ലഭിച്ച് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പച്ച നിറത്തിലുള്ള സര്‍ട്ടിഫിക്കേറ്റ് ലഭിക്കും. 

കൊവിഡ് ബാധിക്കുകയും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുകയും ചെയ്തവര്‍ക്കും പച്ച നിറത്തിലുള്ള സര്‍ട്ടിഫിക്കേറ്റ് തന്നെയാണ് നല്‍കുന്നത്. 'മന്നാ' ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയാണ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുക. 

യാത്രകള്‍ നടത്താനും തീയേറ്ററുകള്‍, ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും മറ്റും പിന്നീട് ഈ സര്‍ട്ടിഫിക്കേറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

Related News