കര്‍ഷകരുടെ പോരാട്ടത്തെ ലോകത്തിലെ ഒരു സര്‍ക്കാരിനും തടയാന്‍ സാധിക്കില്ല; പിന്തുണയുമായി രാഹുല്‍ ഗാന്ധി

  • 27/11/2020

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. lamwithfarmer എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ രേഖപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്. കൂടാതെ സത്യത്തിനായുള്ള കര്‍ഷകരുടെ പോരാട്ടത്തെ ലോകത്തിലെ ഒരു സര്‍ക്കാരിനും തടയാന്‍ സാധിക്കില്ല എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഇഗോ സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യറാകണം. അവര്‍ ആവശ്യപ്പെടുന്നതുപോലെ കരിനിയമം എടുത്ത് കളയണം എന്നും മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

Related News