ഈദ് അവധിക്കാലം വിദേശത്ത് ആഘോഷിക്കാനൊരുങ്ങി സ്വദേശികൾ; 21000 യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി കുവൈറ്റ് എയർപോർട്ട്

  • 07/05/2021

കുവൈത്ത് സിറ്റി:  ഈദ് അവധി ആഘോഷിക്കാന്‍ നിരവധി പൗരന്മാര്‍ വിദേശത്തേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 

മെയ് 12 മുതല്‍ 20 വരെയുള്ള ഈദ് അവധിക്ക് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി 21,000 യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് കണക്കുകള്‍. പോകുന്നതും വരുന്നതുമായി 404 വിമാന സർവീസ് വേണ്ടിവരും . രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ മൂന്നിരട്ടി ആളുകളാണ് കുവൈത്തില്‍ നിന്ന് പോകാന്‍ ഉള്ളത്. 

203 വിമാനങ്ങളിലായി ഏകദേശം 16,000 പേര്‍ പുറപ്പെടാന്‍ ഉണ്ടെന്നാണ് കണക്കുകള്‍. 201 വിമാനങ്ങളിലായി അയ്യായിരത്തോളം യാത്രക്കാര്‍ കുവൈത്തിൽ  എത്തിച്ചേരും. ഒരു ദിവസം 1000 പേരെ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ  കുവൈത്ത് അനുവദിക്കുന്നത്. അതോടൊപ്പം വാക്‌സിൻ എടുത്തവർക്കുമാത്രമായിരിക്കും യാത്ര അനുവദിക്കൂ എന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

പൗരന്മാര്‍ക്കൊപ്പം അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും ഗാര്‍ഹിക തൊഴലാളികള്‍ക്കും എത്താം. രാജ്യത്തെ എയര്‍ റൂട്ടുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ പഠിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. പൗരന്മാര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ ലണ്ടന്‍, കയ്റോ എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാനങ്ങള്‍ ആരംഭിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

Related News