കുവൈറ്റ് മൊബൈൽ ഐ ഡി ആപ്പിൽ ഇനിമുതൽ വാക്സിനേഷൻ വിവരങ്ങളും.

  • 07/05/2021

കുവൈത്ത് സിറ്റി: മൊബൈൽ ഐ ഡി ആപ്ലിക്കേഷനിൽ മാറ്റങ്ങൾ കൊണ്ടുവന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. പുതിയ അപ്ഡേറ്റിൽ കൊവിഡ് സംബന്ധിച്ച നിർണായക വിവരങ്ങളും ഒപ്പം വാക്സിനേഷൻ സ്വീകരിച്ചതിൻ്റെ വിവരങ്ങളുമുണ്ട്. 

ആൻഡ്രോയിഡ്, ഐ ഒ എസ്  എന്നിങ്ങനെ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്പ് ലഭ്യമാണ്. അപ്ഡേറ്റ് ചെയ്താലുടൻ ഓരോ വ്യക്തിയുടെയും നിലവിലെ വാക്സിനേഷൻ വിവരങ്ങൾ അറിയാൻ സാധിക്കും. 

മന്ത്രിസഭ നിർദേശ പ്രകാരം ഡിജിറ്റൽ സിവിൽ കാർഡ് എന്ന നിലയിലാണ് ഈ ആപ്പ് പുറത്തിറക്കിയത്. നിലവിൽ 1,700,000 ൽ അധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്കുകൾ.

Related News