യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തെരുവുനായ കടിച്ചുകീറി

  • 27/11/2020

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുകീറി. സാമ്പല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു ആശുപത്രിയില്‍ സൂക്ഷിച്ചത്. 

കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ച് കീറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വരാന്തയില്‍ സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയാണ് മൃതദേഹം. ഇന്നലെയാണ് പെണ്‍കുട്ടി അപകടത്തില്‍ മരിച്ചത്. എന്നാല്‍ സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related News