ഇന്ത്യയിലെ കൊവിഡ് സാഹചര്യം; അംബാസിഡര്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.

  • 08/05/2021

കുവൈത്ത് സിറ്റി: ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ചും കുവൈത്ത് അടക്കം വിദേശത്ത് നിന്ന് നല്‍കിയ സഹായങ്ങളെ കുറിച്ചും ഇന്ത്യന്‍ സമൂഹത്തോട് വിശദീകരിച്ച് അംബാസിഡര്‍ സിബി ജോര്‍ജ്. വെര്‍ച്വല്‍ മീറ്റിംഗില്‍ നിരവധി പേര്‍ പങ്കെടുത്തു. 

കൊവിഡ് രണ്ടാം തരംഗം നമ്മുടെ മാതൃരാജ്യത്തെ വലിയ തോതില്‍ ബാധിച്ചുവെന്ന് സിബി ജോര്‍ജ് പറഞ്ഞു. അതിന്‍റെ ഭാഗമായി ഇവിടെ നിന്ന് ഇന്ത്യയിലേക്കും അവിടുന്ന് ഇങ്ങോട്ടുമുള്ള യാത്രകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വന്ദേ ഭാരത് അടക്കം എല്ലാ വിമാനസർവീസുകളും നിർത്തിവച്ചതായി  അദ്ദേഹം അറിയിച്ചു. 

കുവൈത്ത് ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കുന്ന സഹായങ്ങളെ കുറിച്ചും സിബി ജോര്‍ജ് വിശദീകരിച്ചു. യുകെ, അയര്‍ലന്‍ഡ്, കുവൈത്ത്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഏപ്രില്‍ 27 മുതല്‍ ഇന്ത്യക്ക് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമെല്ലാം നല്‍കുന്നുണ്ട്. 

തുടര്‍ന്ന് എയര്‍ക്രാഫ്റ്റുകളിലും ഷിപ്പുകളിലുമായി കുവൈത്ത് ഇന്ത്യക്ക് നല്‍കി വരുന്ന സഹായങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലേക്ക് എത്തിയ സഹായങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് എല്ലാ സഹായങ്ങളും എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related News