ഡി.ആർ.ഡി.ഒ വികസിപ്പിച്ച കൊറോണ മരുന്നിന് അടിയന്തര ഉപയോഗത്തിനായി അനുമതി

  • 08/05/2021

ന്യൂ ഡെൽഹി: കൊറോണ ബാധിതരെ ചികിത്സിക്കാൻ ഡിഫൻസ് റിസർച്ച്‌ ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനായി അനുമതി. കൊറോണ വ്യാപനത്തിൽ മരണം കുത്തനെ വർധിക്കുന്നതിനിടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്.

ഒരു സാഷേയിൽ പൊടി രൂപത്തിലാണ് മരുന്ന് വരുന്നത്. ഇത് വെള്ളത്തിൽ കലക്കി കുടിക്കുകയാണ് വേണ്ടത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിലാണ് ഡി.ആർ.ഡി.ഒ മരുന്ന് വികസിപ്പിച്ചെടുത്തത്.

കൊറോണ വൈറസ് ബാധിച്ചവർക്ക് പെട്ടെന്ന് രോഗശമനമുണ്ടാകാൻ മരുന്ന് സഹായിക്കുന്നുവെന്ന് ലാബ് പരീക്ഷണത്തിൽ വ്യക്തമായിരുന്നു.

Related News