ഇന്ത്യന്‍ ജനതയുടെ ദുരിതമകറ്റാന്‍ ഒപ്പം ചേര്‍ന്ന് കുവൈത്ത്. കുവൈത്തിന്റെ കാരുണ്യം തുടരുന്നു.

  • 08/05/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അടുക്കുമ്പോള്‍ വിവിധ ഏജന്‍സികളിലൂടെയും സംഘടനകളിലൂടെയും ഇന്ത്യക്ക് ആവശ്യമുള്ള സഹായങ്ങള്‍ എത്തിച്ച് കുവൈത്ത്.  ജനിതക മാറ്റം വന്ന കൊവിഡ് വലിയ രീതിയില്‍ പടരുന്നതോടെ പെരുകിയ രോഗികളെ താങ്ങാന്‍ ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കുവൈത്തിന്റെ കൈത്താങ്ങ് .

215 മെട്രിക്ക് ടണ്‍ ഓക്സിജനും 1000 ഓക്സിജന്‍ ടാങ്കുകളും കൂടെ കുവൈത്ത് ഇന്ത്യയിലേക്ക് അയച്ച് കഴിഞ്ഞതായി കുവൈറ്റ്  അംബാസഡര്‍ ജാസിം അല്‍ നജം പറഞ്ഞു. 40 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനും നിരവധി ഓക്സിജന്‍ ടാങ്കുകളുമായി ഇന്ത്യന്‍ നാവിക സേനയുടെ ഷിപ്പ് ഷുവൈക്ക് പോര്‍ട്ടില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ടിരുന്നു. 

75 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനും 1000 ഓക്സിജന്‍ ട്യാസ് നിറച്ച സിലിണ്ടറുകളുമായി മറ്റൊരു ഷിപ്പ് ബുധനാഴ്ച അല്‍ ഷുഐബ പോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചു. 100 മെട്രിക്ക് ടണ്‍ ദ്രാവക ഓക്സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് ഷിപ്പുകള്‍ വ്യാഴാഴ്ചയും പുറപ്പെട്ടു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യന്‍ നാവിക സേന കപ്പലുകള്‍ തിരിച്ചെത്തുമ്പോള്‍ ഓക്സിജന്‍ വീണ്ടും നിറച്ച ശേഷം അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ഇപ്പോള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്.

Related News