തിങ്കളാഴ്ച മുതൽ റെസ്റ്റോറന്റുകൾ തുറക്കുമെന്ന് സൂചനകള്‍

  • 08/05/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തില്‍ പുരോഗമിക്കേ തിങ്കളാഴ്ച മുതൽ റെസ്റ്റോറന്റുകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍  അനുമതി നല്കുമെന്ന് സൂചനകള്‍.ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്  കുട്ടികളുടെ ഗെയിം  സെന്‍ററുകളും തുറക്കുവാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതോടപ്പം മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും ജീവനക്കാരുടെ ഹാജർ പരിധിയും 30 ശതമാനത്തിനു പകരം 70 ശതമാനമായി ഉയര്‍ത്തുന്നതിനെ കുറിച്ചും കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യും. രാജ്യത്ത് കൂടുതല്‍ കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുവാനും കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് രാജ്യത്ത് എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവെപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം വരെ തുടരുമെന്നമാണ്  റിപ്പോര്‍ട്ടുകള്‍. 

Related News