ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് രാജ്യങ്ങൾ വഴി കുവൈത്തിലേക്ക് പ്രവേശിക്കാം.

  • 08/05/2021

കുവൈത്ത് സിറ്റി : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് രാജ്യങ്ങൾ വഴി കുവൈത്തിലേക്ക് പ്രവേശിക്കാം, ഇടത്താവളമായി ഈ രാജ്യങ്ങളിലൂടെ  പ്രവേശനം നടത്താന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലേക്ക് അഞ്ച് നഗരങ്ങള്‍ കൂടെ ബെൽസലാമ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. 

ആഡിസ് അബ്ബാ, ഇസ്താംബുള്‍, അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ബുക്ക് ചെയ്യാമെന്ന് സ്പോണ്‍സര്‍മാര്‍ക്കും ട്രാവല്‍ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായി കുവൈത്ത് രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

അനുമതി നല്‍കിയ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന്  ഇന്ത്യയിൽനിന്നുള്ളവർക്ക്‌ കുവൈറ്റ് യാത്ര നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. 

Related News