കൊവിഡ് പ്രതിസന്ധികള്‍ ബാധിച്ചില്ല, ലാഭനേട്ടത്തില്‍ ഗൂഗിള്‍ ഇന്ത്യ

  • 28/11/2020

കൊവിഡ് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ലാഭം കൊയ്ത് ഗൂഗിള്‍ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലായി 34.8 ശതമാനമാണ് കമ്പനിയുടെ വരുമാനം ഉയര്‍ന്നത്. കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനവും പരസ്യ വരുമാാനമാണ്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്നാണ് 32 ശതമാനം വരുമാനം ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്. ലാഭം 24 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4147 കോടിയായിരുന്നു. ഇത് 2019-20 കാലത്ത് 5593.8 കോടിയായി ഉയര്‍ന്നു. 2018-19 ല്‍ ലാഭം 472.8 കോടിയായിരുന്നത് 2019-20 ല്‍ 586.2 കോടിയായി. കമ്പനിയുടെ റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാഭനേട്ടത്തിനൊപ്പം തന്നെ കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍ നിന്ന് 4455.5 കോടി രൂപയായാണ് ചെലവ് ഉയര്‍ന്നത്.

Related News