കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.

  • 11/05/2021

കുവൈത്ത് സിറ്റി : കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ ഈദ്‌ ആശംസകൾ നേര്‍ന്നു.  രാജ്യ നിവാസികള്‍ക്കും ഗള്‍ഫ് ഭരണാധികള്‍ക്കും ഗള്‍ഫിലെ എല്ലാ സഹോദരങ്ങള്‍ക്കും ഈദ് അല്‍ ഫിത്തര്‍ ആശംസിച്ച അമീര്‍ പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ദേശീയ താല്പര്യവും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്നും ആഹ്വാനം ചെയ്തു.  

കോവിഡ് പ്രതിരോധത്തിനായി കര്‍മരംഗത്തുള്ളവര്‍ രാജ്യത്തിന്റെ അഭിമാനമെന്നും ജീവന്‍ ബലിയര്‍പ്പിച്ച മുന്നണി പോരാളികളെ രാജ്യം എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഗള്‍ഫ് രാജ്യങ്ങല്‍ ഈദ് അല്‍ ഫിത്തറിനെ വരവേല്‍ക്കുന്നത്. 

Related News