വായ്പ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയും അപകീർത്തിപ്പെടുത്താനും ശ്രമം; ഓൺലൈൻ‍ ചൈനീസ് ലോൺ കമ്പനികളുടെ 76.67 കോടി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

  • 12/05/2021

ന്യൂ ഡെൽഹി: വായ്പ്പാ തിരിച്ചടവ് മുടങ്ങിയതോടെ ചൈനീസ് ആപ്പ് കമ്പനികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി. ചൈനീസ്  കമ്പനികളിൽ നിന്ന് 76.67 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നിലവിൽ ഏഴ്  കമ്പനികൾക്കെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്ന് ചൈനീസ് നിയന്ത്രിത ഫിൻടെക്  കമ്പനികളും ഇവയോട് സഹകരിച്ചു പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇതിനുപുറമെ ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്ന റാസർപേ എന്ന സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.

കൊറോണ രൂക്ഷമായതോടെ വായ്പ്പാ തിരിച്ചടവുകളിൽ മുടക്കം വന്നു. തുടർന്ന് കമ്പനികൾ ആളുകളെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങാൻ തൂടങ്ങി. വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് ഫോൺ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും കൈക്കലാക്കിയും ഇവർ ഭീഷണി നടത്തിയിരുന്നു. വായ്പ എടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്‌ അപകീർത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് ഓൺലൈൻ വായ്പ്പാ  കമ്പനികൾക്കെതിരെയുള്ള അന്വേഷണം ആദ്യഘട്ടത്തിലാണ്. 76.67 കോടിയുടെ സ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടി. മറ്റ് ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തി വരികയാണെന്നും എൻഫോഴ്‌സ്‌മെന്റ് കൂട്ടിച്ചേർത്തു.

Related News