രണ്ട് മാസത്തിനിടെ കുവൈത്ത് വിട്ടത് 83,000 പ്രവാസികള്‍

  • 12/05/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈത്ത് വിട്ടത്  83,000 പ്രവാസികള്‍. രാജ്യം വിട്ടവർ , വിസ കാലാവധി കഴിഞ്ഞവര്‍, വിസ  പുതുക്കാത്തവര്‍ എന്നിവരുടെ ആകെയുള്ള കണക്കാണിത്. ഫെബ്രുവരിക്കും ഏപ്രിലും ഇടയില്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 11.59 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്, അതായത് 84,463 പേരുടെ കുറവ്. 

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഫെബ്രുവരില്‍ 719,988 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ ആയപ്പോള്‍ ഇത് 636,525 മാത്രമാണ്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ കണക്കനുസരിച്ച് ഏപ്രിലില്‍ 19 പരാതികളാണ് തൊഴിലുടമകള്‍ക്കെതിരെ ഫയല്‍ ചെയ്തത്. 

തൊഴിലുടമകള്‍ക്കെതിരെ 95 പരാതികള്‍ ജീവനക്കാര്‍ നല്‍കി. 162 പരാതികള്‍ ജുഡീഷ്വല്‍ നടപടിക്രമങ്ങളിലേക്ക് ശുപാര്‍ശ ചെയ്തു. കാണാതായെന്നുള്ള 115 പരാതികളും ഇത്തരത്തില്‍ കൈമാറി. തൊഴിലാളികള്‍ക്കെതിരെ 97 പരാതികളാണ് ഉടമകള്‍ നല്‍കിയത്. 123 പരാതികള്‍ രമ്യമായി പരിഹരിച്ചു. പാസ്പോര്‍ട്ട് സംബന്ധിച്ച പരാതിയില്‍ 32 പേര്‍ക്ക് തിരികെ നല്‍കി

Related News