ഗാര്‍ഹിക തൊഴിലാളികളെ സ്വദേശത്ത് മടക്കി അയക്കാന്‍ ചെലവായ തുക തൊഴിലുടമയ്ക്ക് തിരികെ ലഭിക്കും

  • 12/05/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ കരാര്‍ ലംഘിച്ച സാഹചര്യത്തിൽ തൊഴിലുടമകളിൽ നിന്ന് ലഭിച്ച തുകയും തൊഴിലാളിയെ സ്വദേശത്തേക്ക് മടക്കി അയ്ക്കുന്നതിനുള്ള ചെലവും തിരികെ നൽകാൻ ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ് ഓഫീസ് ബാധ്യസ്ഥമാണെന്ന് വാണിജ്യ മന്ത്രാലയം. 

ഈ വിഷയത്തില്‍ മുഹല്‍ഹെല്‍ അല്‍ മുദ്ഹാഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മാന്‍പവര്‍ അതോറിറ്റി സമര്‍പ്പിച്ച നിവേദനത്തിനാണ് മന്ത്രാലയം മറുപടി നല്‍കിയത്. തൊഴിലാളികള്‍ ആറ് മാസത്തേക്ക് ജോലിയില്‍ തുടരുന്നുണ്ടെന്നുള്ള ഉറപ്പ് നല്‍കേണ്ടത് റിക്രൂട്ട്മെന്‍റ്  ഓഫീസുകളാണ്. 

ഈ കാലയളവില്‍ തൊഴിലുടമയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കില്‍ തൊഴിലാളിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടോ അല്ലാതെ കരാര്‍ ലംഘിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയെ സ്വദേശത്ത് മടക്കി അയക്കുകയും തൊഴിലുടമയിൽ നിന്ന് ലഭിച്ച തുക റിക്രൂട്ട്മെന്‍റ്  ഓഫീസുകള്‍ തിരികെ നല്‍കുകയും വേണം.

Related News