ഗാർഹിക തൊഴിലാളികളുടെ പ്രവേശന വിസ ആറ് മാസത്തേക്ക് നീട്ടി

  • 12/05/2021

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ പ്രവേശന വിസ മൂന്ന് മാസം മുതല്‍ ആറ് മാസം വരെ നീട്ടണമെന്നുള്ള അഭ്യര്‍ത്ഥന ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായി ഡൊസമസ്റ്റിക്ക് ലേബര്‍ ഓഫീസസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ദാക്നാന്‍ അറിയിച്ചു. 

കൂടാതെ, നേരത്തെ നിശ്ചയിച്ചിരുന്ന രണ്ട് വർഷത്തിനുപകരം 18 മാസത്തേക്ക് സാധുതയുള്ളതാണെങ്കിൽ പോലും തൊഴിലാളിയുടെ റെസിഡൻസി അവരുടെ പാസ്പോര്‍ട്ടില്‍ അച്ചടിക്കാനും അംഗീകാരം ആയിട്ടുണ്ട്. 

റിക്രൂട്ട്മെന്‍റ്  പ്രക്രിയ നടപടികള്‍ എളുപ്പമാക്കുന്നതിന് ഈ നടപടികള്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്‍റ് താത്കാലികമായി നിർത്തിവച്ചതും കനത്ത നഷ്ടം നേരിട്ടതും ഗാർഹിക തൊഴിലാളികളിൽ ഭൂരിഭാഗവും ഉള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കുള്ള വിലക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

Related News