കുവൈറ്റ് വിമാനത്താവളത്തില്‍ ദ്രുത കൊവിഡ് പരിശോധനയ്ക്ക് പുതിയ ഉപകരണം.

  • 12/05/2021

കുവൈത്ത് സിറ്റി: സാധാരണ ജീവത്തിലേക്കുള്ള മടങ്ങി വരവിനും വിമാനത്താവളം തുറക്കുന്നതിനുമുള്ള സാധ്യതകള്‍ തെളിഞ്ഞ് വരുമ്പോള്‍ ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നു.

വിമാനത്താവളത്തില്‍ എത്തുന്നവരെ  കൊവിഡ് പരിശോധന നടത്തി 20 മുതല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫലം നല്‍കുന്ന മെഡിക്കല്‍ ഉപകരണത്തിന്‍റെ വിതരണത്തിനായി മന്ത്രാലയത്തിന്  ഓഫർ ലഭിച്ചതായി വിശ്വസനീയമായ ആരോഗ്യ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ഈ ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടത്താനായി ഒരാള്‍ മാത്രമേ ആവശ്യമുള്ളൂ. ഒരു ദിവസം നൂറിലധികം ടെസ്റ്റുകള്‍ നടത്താനാകും. 98 ശതമാനം കൃത്യമായ ഫലങ്ങളും ലഭിക്കും.

COVID-19 പാൻഡെമിക്കിന്റെ തുടർച്ചയായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ മെഡിക്കൽ സപ്ലൈസിൽ ഈ ഉപകരണങ്ങളുടെ സുരക്ഷയുടെയും വിശ്വാസ്യതയുടെയും വ്യാപ്തി മന്ത്രാലയം പഠിക്കുന്നു, മാർച്ചിൽ ബ്രിട്ടീഷ് ആരോഗ്യ അധികൃതർ ഇത്തരം ഉപകരണങ്ങൾ   ഒന്നിലധികം മേഖലകളിൽ ഫീൽഡ് പരിശോധനയ്ക്ക് ശേഷം  അംഗീകരിച്ചു  എന്ന വസ്തുത മന്ത്രാലയം  കണക്കിലെടുക്കുന്നു.

Related News