പൗരന്മാരുടെയും വിദേശികളുടെയും ശ്മശാന സ്ഥലങ്ങൾ വേർതിരിക്കാന്‍ കുവൈത്ത്.

  • 12/05/2021

കുവൈത്ത് സിറ്റി: സുലൈബികാട്ട് ഖബർസ്ഥാനിൽ പൗരന്മാരുടെയും വിദേശികളുടെയും ശ്മശാന സ്ഥലങ്ങൾ വേർതിരിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പഴയ സ്ഥലത്ത് തന്നെ സ്വദേശികളെ അടക്കം ചെയ്യുന്നത് തുടരും. എന്നാല്‍ വിദേശികളുടേത്  തെക്കു വശത്തേ ഫോറന്‍സിക് ഖബർസ്ഥാനിലേക്ക് മാറ്റും. 

കൊവിഡ് മഹാമാരി മൂലം ഖബർസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് എടുത്ത് കൊണ്ടിരിക്കുന്നത്. അതേസമയം, ഈദ് അല്‍ ഫിത്തറിന്‍റെ ആദ്യ ദിനം മുതല്‍ രാജ്യത്ത് ഭാഗിക കര്‍ഫ്യൂ നീക്കുന്ന സാഹചര്യത്തിലും ഖബർസ്ഥാനിൽ രാവിലെ അഞ്ച് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവര്‍ത്തിക്കുക.

Related News