അടിയന്തര സഹായങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാനായി ഐ‌എൻ‌എസ് ഷർദുൽ കുവൈത്തില്‍ എത്തി

  • 13/05/2021

കുവൈത്ത് സിറ്റി: കൊവിഡിനെ നേരിടുന്നതിന് കുവൈത്ത്, ഇന്ത്യക്ക് നല്‍കുന്ന അടിയന്തര  സഹായങ്ങള്‍ കൊണ്ടുപോകാനായി ഐ‌എൻ‌എസ് ഷർദുൽ കുവൈത്തില്‍ എത്തി. ദക്ഷിണനാവിക ആസ്ഥാനമായ കൊച്ചിയില്‍ നിന്നാണ് കപ്പല്‍ കുവൈത്തില്‍ എത്തിയത്. 

കൊവിഡ് സാഹചര്യം മൂലം പ്രതിസന്ധിലായ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് അയക്കുന്നത്. സര്‍ക്കാരിന് കുവൈത്ത് റെഡ് ക്രെസന്‍റ്  സൊസൈറ്റി, കുവൈത്തിലെ ഇന്ത്യന്‍ സമൂഹം എന്നിവരുടെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. 

ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ വിവിധ ഷിപ്പുകളാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ, കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്ന മിഷനിലും ഐഎന്‍എസ് ഷര്‍ദുല്‍ ഉണ്ടായിരുന്നു.

Related News