ഈദ് ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഖബർസ്ഥാനിൽ എത്തിയത് നിരവധി പേര്‍.

  • 13/05/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തറിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാവിലെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രവാസികളും പൗരന്മാരുമായി നിരവധി  പേര്‍ സുലൈബിക്കാട്ട് ഖബർസ്ഥാനിലെത്തി.  പ്രിയപ്പെട്ടവരെ അടക്കിയിരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ അവര്‍ പ്രാര്‍ത്ഥിച്ചു. 

ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം മറ്റൊന്നും ചെയ്യാതെയാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പലരും എത്തിയത്. കല്ലറകള്‍ക്ക് മുന്നില്‍ അവര്‍ അല്‍ ഫാതിഹ പ്രാര്‍ത്ഥന നടത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് എല്ലാവരും എത്തിയത് . മാസ്ക്കും ഗ്ലൗസും ധരിച്ച്  സാമൂഹിക അകലും പാലിച്ചാണ് പ്രാര്‍ത്ഥനകൾ  നടത്തിയത്.

Related News