കുവൈത്തില്‍ 2020ല്‍ റദ്ദാക്കിയത് 447,000 റസിഡന്‍സി പെര്‍മിറ്റുകള്‍, കൂടുതലും ഇന്ത്യക്കാർ.

  • 13/05/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ റദ്ദാക്കപ്പെട്ടത് 447,000 റസിഡന്‍സി പെര്‍മിറ്റുകള്‍. സ്റ്റാറ്റിസ്റ്റിക്സ് സെന്‍ട്രല്‍ ബ്യൂറോയുടെ മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ 276,000 തൊഴിലാളികളും സർക്കാർ മേഖലയിലെ 14,000 തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. 

63,000 ഫാമിലി റസിഡന്‍സിയും അസാധുവാക്കിയിട്ടുണ്ട്. 94,000 ഗാര്‍ഹിക തൊഴിലാളികളുടെയും റസിഡന്‍സി പെര്‍മിറ്റ് അസാധുവായി. കണക്കുകള്‍ പ്രകാരം കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ 26 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. 

2.8 ദശലക്ഷം വരുന്ന ആ കണക്കില്‍ 732,000 ഉം വിദേശികളാണ്. 343,335 തൊഴിലാളികളുമായി ഇന്ത്യക്കാരാണ് ഇതില്‍ മുന്നില്‍, അതായത് ഏകദേശം 47 ശതമാനം. പിന്നാലെ ഫിലിപ്പിയന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

Related News