സിനിമാ തീയേറ്ററുകൾ തുറന്നു; ഫസ്റ്റ് ഷോ കാണാൻ നിരവധിപേർ, മലയാള സിനിമയുൾപ്പടെ പത്തോളം ചിത്രങ്ങൾ ആദ്യ ദിനത്തിൽ.

  • 13/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചുപൂട്ടിയ സിനിമാ ശാലകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. പൂർണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സിനിമാ ശാലകളുടെ പ്രവർത്തനം. ആകെയുള്ള സീറ്റുകളുടെ അൻപതു ശതമാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ , കൂടാതെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ പ്രവേശനം ലഭിക്കു.

കുവൈത്തിലെ സൈൻസ്‌കേപ്പ് സിനിമ പത്തോളം വിവിധ ഭാഷയിലുള്ള ചിത്രങ്ങളുമായാണ് പ്രദർശനം തുടങ്ങുന്നത്, സൽമാൻ ഖാന്റെ  ഹിന്ദി ചിത്രമായ 'RADHE' , മഞ്ജു വാര്യരുടെ 'ചതുർമുഖം' എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ട് .  

രാവിലത്തെ ഷോയ്ക്ക് നിരവധി ചെറുപ്പക്കാരാണ് 360 മാളിലെ സൈൻസ്‌കേപ്പ് സിനിമയിൽ എത്തിയത് .  വാക്‌സിനേഷൻ സർട്ടിഫിക്കറ്റും, ശരീര താപനിലയും പരിശോധിച്ചതിനുശേഷമാണ് പ്രവേശം.  കഴിഞ്ഞ വര്ഷം മാർച്ഛ് മാസത്തിലായിരുന്നു തീയേറ്ററുകൾ അടച്ചുപൂട്ടിയത്. 

Related News