കുവൈറ്റിൽ അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം; പ്രവാസി യുവതിയുടെ ആരോഗ്യ നിലയിൽ പുരോ​ഗതി

  • 28/11/2020


കുവൈറ്റില്‍ അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസി യുവതിയുടെ ആരോഗ്യ നിലയിൽ പുരോ​ഗതി.36കാരിയായ ഫിലിപ്പീനി യുവതിയുടെ  ആരോഗ്യനിലയിൽ പുരോ​ഗതി ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനുപിന്നാലെ  ആത്മഹത്യാ ശ്രമത്തിന് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.  സബ അല്‍ സലേം പ്രദേശത്തെ സ്വദേശിയുടെ വീട്ടിൽ വച്ചായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ മുബാറക് ആശുപത്രിയില്‍ ഉടനെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Related News