ലൗവ് ജിഹാദ്: കുറ്റക്കാര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്ന് പ്രഗ്യ സിംഗ് ഠാക്കൂര്‍

  • 28/11/2020

ലൗവ് ജിഹാദുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലൗവ് ജിഹാദ് കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റക്കാര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തമോ നല്‍കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ള യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രഗ്യാ സിംഗിന്റെ പ്രതികരണം. 

പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് പുറത്തുനിന്നും പണം ലഭിക്കുന്നുണ്ട്. വീടിന്റെ മുറികള്‍ക്ക് വാതിലിന് പകരം കര്‍ട്ടന്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഈ വീട്ടിലെ ആണ്‍കുട്ടികളുടെ കയ്യില്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ബൈക്ക് വാങ്ങിക്കാന്‍ പണമുണ്ട്. ഇതിനായി അവര്‍ക്ക് പുറത്തുനിന്നും പണം നല്‍കുന്നതാണ് എന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു.

Related News