ലൗവ് ജിഹാദ്; പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് യോഗി സര്‍ക്കാര്‍

  • 29/11/2020

ലൗവ് ജിഹാദ് തടയാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിയോറാനി പൊലീസ് സ്റ്റേഷനില്‍ ഒവൈസി അഹമ്മദ് എന്ന യുവാവിനെതിരെയാണ് അദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ലൗവ് ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇതിനെ ഒന്നും ഗൗനിക്കാതെയാണ് യോഗി സര്‍ക്കാരിന്റെ നടപടി. 

മുസ്ലിം മതത്തിലേക്ക് പെണ്‍കുട്ടിയെ നിര്‍ബന്ധിത പരിവര്‍ത്തനം ചെയ്തു എന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്റി കണ്‍വേര്‍ഷന്‍ നിയത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related News