കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ല: അമിത് ഷാ

  • 29/11/2020

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോഴും താന്‍ അത്തരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷക പ്രക്ഷോഭത്തിന് എതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. കര്‍ഷകപ്രക്ഷോഭത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ട് എന്ന തരത്തിലായിരുന്നു ഖട്ടറിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിയാണ് ഇന്ന് അമിത് ഷാ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Related News