ഭാര്യയെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്തു; മകനെ പിതാവ് വെടിവെച്ചു കൊന്നു

  • 29/11/2020

മരുമകളെ ക്രൂരമായി ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത മകനെ പിതാവ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് 56 കാരന്‍ മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവതി ഇക്കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പിതാവും മകനും ഇക്കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം തര്‍ക്കിച്ചു. 

തര്‍ക്കത്തിനിടിയില്‍ മകനെ പിതാവ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ 56 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News