രാം വിലാസ് പാസ്വാന്റെ ഭാര്യ മത്സരിച്ചാല്‍ പിന്തുണയ്ക്കാം; പുതിയ നീക്കവുമായി മഹാസഖ്യം

  • 29/11/2020


രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ പുതിയ നീക്കവുമായി മഹാസഖ്യം. രാം വില്വാസ് പാസ്വാന്റെ സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ മത്സരിച്ചാല്‍ എല്‍ജെപിയെ പിന്തുണയ്ക്കാം എന്നാണ് മഹാസഖ്യം വ്യക്തമാക്കിയത്. 

ഡിസംബര്‍ 14 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ജെഡി പിന്തുണ നല്‍കാം എന്ന് വ്യക്തമാക്കിയിട്ടും അമ്മ റീനാ പാസ്വാന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മകന്‍ ചിരാഗ് പാസ്വാന്‍ തയ്യാറായിട്ടില്ല. 

രാംവിലാസ് പാസ്വാന്‍ അന്തരിച്ചതോടെയാണ് ബിഹാറില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവുവന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാര്‍ മോദിയാണ് മത്സരിക്കുന്നത്.

Related News