കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നം; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

  • 29/11/2020

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിതിന് പിന്നാലെ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാണിച്ച് ചെന്നൈ സ്വദേശി രംഗത്ത്. കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് ചെന്നൈ സ്വദേശി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ തനിക്ക് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടും ഒപ്പം മാനസിക പ്രശ്‌നങ്ങളും ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

Related News