കടമായി 200 രൂപ നല്‍കിയില്ല; 30 കാരനെ വെടിവെച്ച് കൊലപ്പെടുത്തി

  • 29/11/2020

കടമായി ചോദിച്ച 200 രൂപ നല്‍കിയില്ല എന്ന കുറ്റത്തിന് 30 കാരനെ വെടിവെച്ചുകൊന്നു. അലിഗഡിലെ സിവില്‍ ലൈന്‍സ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ടയര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന അന്‍സാര്‍ അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് ആസിഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. അന്‍സാറിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.

Related News