ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തൊഴിൽ - ഉപരിപഠന മാർഗദർശനം

  • 29/11/2020

പതിറ്റാണ്ടുകളിലൂടെ മികവിൻറെ പര്യായമായി മാറിയ ഇന്ത്യൻ കമ്യുണിറ്റി
സ്കൂൾ കുവൈറ്റ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രയോജനകരമായി തൊഴിൽ
അവബോധന പരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സിലബസ്
അധിഷ്ഠിതമായി 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർ പഠനത്തിന്
അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നത് വിഷമകരമാകാറുണ്ട്.
ഓരോരുത്തരുടെയും അഭിരുചിയും വാസനയും സ്വതസിദ്ധമായ കഴിവുകളും
പോരായ്മകളും കാലാനുസൃതമായി വിശകലനം ചെയ്ത് ശരിയായ പഠനം
തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
മുൻ കാലങ്ങളിൽ, കിട്ടുന്ന വിഷയമോ ജോലിയോ പഠിക്കേണ്ടിവന്നു, പാതി
വഴിയിൽ ഉപേക്ഷിക്കുന്നവരുടെയും ജീവിതകാലം മുഴുവൻ ഇഷ്ടമില്ലാത്തതോ
ഇണങ്ങാത്തതോ ആയ ജോലി ചെയ്ത് അസന്തുഷ്ട ജീവിതം നയിക്കേണ്ടി
വന്നിരുന്നവരുടെയും വലിയ വിഭാഗത്തെയാണ് നാം കണ്ടിരുന്നത്. എന്നാൽ
ഇന്ന് എല്ലാ തൊഴിലിനും അതിൻറേതായ മേന്മകൾ ഉണ്ട്.
അഭിരുചിക്കനുസരിച്ചു അവനവനു തിളങ്ങാൻ പറ്റുന്ന കൂടുതൽ
അവസരങ്ങൾ കിട്ടുന്നു. പുത്തൻ സങ്കേതങ്ങളിലൂടെ ചെറുതായ ലോകത്ത്
തൊഴിലധിഷ്ഠിത പഠനവും ഉപരിപഠനവും തുടർ പരിശീലനങ്ങളും അതി
വിശാലമായി തുറക്കപ്പെടുന്നു.
കൃത്യ സമയത്തു ശരിയായ ശാഖ തിരഞ്ഞെടുത്തു പഠനം ദിശാബോധത്തോടെ
പുനർ ക്രമീകരിക്കുവാനും വ്യക്തിത്വ വിശകലനവും ഉപദേശ നിർദ്ദേശങ്ങളും
ഉൾപ്പെടുന്ന കരിയർ ഗൈഡൻസ് തന്നെ ഒരു ശാസ്ത്രമായിരിക്കുന്നു.
ഈ വിഷയത്തിലെ വിദഗ്ദ്ധനും പ്രമുഖ വിദ്യാഭ്യാസ - തൊഴിൽ
ഉപദേഷ്ടാവുമായ ഡോ. ടി.പി. സേതുമാധവൻ (വിദ്യാഭ്യാസ ഡയറക്ടർ - UL
സൈബർ പാർക്ക്, കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ്
ഇൻഫ്രാസ്ട്രെക്ചർ ആൻഡ് കൺസ്ട്രക്ഷൻ - ലെ വിദ്യാഭ്യാസ, നൈപുണ്യ
വിഭാഗം ഇൻചാർജ് തുടങ്ങി നിരവധി സ്ഥാനങ്ങൾ) നയിക്കുന്ന കരിയർ
അവെയർനെസ് പ്രോഗ്രാം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ കമ്യുണിറ്റി
സ്കൂൾ കുവൈറ്റ്.
2020 ഡിസംബർ അഞ്ചാം തീയതി വൈകിട്ട് 6 മുതൽ 7.30 വരെ zoom ലും
യൂട്യൂബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യുന്ന ഈ
പരിപാടി കുവൈറ്റിലെ 21 ഇന്ത്യൻ സ്കൂളുകളിലെയും
വിദ്യാർഥികൾക്കു പ്രയോജനപ്പെടുത്താവുന്നതാണ്.
യൂട്യൂബ് ലിങ്ക്: https://youtu.be/9E0UFYd_Ttc
ലൈവ് ചാറ്റിലൂടെ നേരിട്ടു സംവദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് ഉതകും വിധം
സർഗ്ഗാത്മകത, ജിജ്ഞാസ, നിരീക്ഷണം,പ്രവൃത്തി പരിചയം, വിനോദം,
കായികാഭ്യാസം തുടങ്ങി, ആധുനിക ലോകത്തിനു വേണ്ടുന്ന എല്ലാ
ചേരുവകളും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യൻ
കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റ് പിന്തുടരുന്നത്. നവീനമായ ഒരു ദൗത്യം
മുന്നോട്ടു വെക്കുന്ന കുലീനമായൊരു സ്ഥാപനമെന്ന നിലയിൽ വിദ്യാർത്ഥികളെ
ഉന്നത നിലവാരത്തിൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ പ്രാപ്തരായ വിശ്വ
പൗരന്മാർ ആയി വാർത്തെടുക്കുക എന്ന ധർമ്മമാണ് നിറവേറ്റുന്നത്.

Related News