60 വയസിന് മുകളിലുളള പ്രവാസികളെ ഒഴിവാക്കാനുളള നീക്കം; കുവൈറ്റ് വിടേണ്ടി വരിക പതിനൊന്നായിരത്തിലധികം നിർമ്മാണത്തൊഴിലാളിൽ

  • 30/11/2020

 2021ല്‍ കുവൈറ്റ് വിടാൻ നിര്‍ബന്ധിതരാകേണ്ടി വരുന്നത് ഏകദേശം പതിനൊന്നായിരത്തിലധികം  നിര്‍മ്മാണമേഖലയിലെ തൊഴിലാളികളെന്ന് റിപ്പോർട്ട്.  ബിരുദധാരികളല്ലാത്ത 60 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്ന പശ്ചാത്തലത്തിലാണ് ഇത്രയും പ്രവാസികൾ കുവൈറ്റ് വിടേണ്ടി വരിക.   കൂടുതൽ  പരിചയസമ്പത്ത് വേണ്ട  ഈ മേഖലയിൽ ഇത്രത്തോളം പ്രവാസികളെ ഒഴിവാക്കിയാൽ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അധികൃതർ വിലയിരുത്തുന്നു.  പരിചയസമ്പന്നരായ പ്രവാസികളുടെ വർക്ക് പെർമിറ്റ് നിർത്തലാക്കുന്നതിനെതിരെ രൂക്ഷ വിമർനവുമായി സാമൂഹി പ്രവർത്തകരും, ബിസിനസ് ഉടമകളും രം​ഗത്തെത്തിയിരുന്നു. ഇത്തരം പ്രവാസികളെ ഒഴിവാക്കിയാൽ സാമ്പത്തിക മേഖലയിലും, തൊഴിൽ വിപണികളിലും കാര്യമായ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ.  അതേസമയം,   പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ 2020 ജനുവരി ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള ഏകദേശം 2, 25,000 പ്രവാസികളാണ് കുവൈറ്റിലുള്ളത്. ഇതില്‍ 83,500 പേരും ബിരുദധാരികളല്ലെന്നും, ഇത്രയും പേരും രാജ്യം വിടേണ്ടി വരുമെന്നുമാണ് കണക്കുകൂട്ടൽ. . 

Related News