കുവൈറ്റിൽ ഈ ആഴ്ച രണ്ടാം ഘട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകൻ

  • 30/11/2020

കുവൈറ്റ് സിറ്റി;  ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ  രണ്ടാം ഘട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം.  അടുത്ത വ്യാഴാഴ്ച വരെ മഴ തുടരുമെന്നും അദ്ദേഹം പ്രവചിച്ചു.  ഡിസംബർ ഒന്നിന് മേഘങ്ങൾ മൂടി തെക്ക് കിഴക്ക് ഭാ​ഗത്ത് കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ  വേഗതയിൽ  കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച കുവൈത്തിൽ  ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ഉണ്ടായിരുന്നു.  പല പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്  എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് അഗ്നിശമന സേന നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വദേശികളും, വിദേശികളും ഇതുമായി ബന്ധപ്പെട്ട് ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഏത് അപകട സാഹചര്യവും കൈകാര്യം ചെയ്യാൻ  അതോറിറ്റി സജ്ജമാണെന്നും.  അടിയന്തര സേവനങ്ങൾക്ക്  112  എന്ന നമ്പറിൽ പൊതുജനങ്ങൾക്ക്   ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചിരുന്നു.

Related News