കുവൈറ്റിലെ റെസിഡൻസി നിയമലംഘകർക്ക് സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാനുളള വെബ്സൈറ്റ് ബുക്കിം​ഗ് ആരംഭിച്ചു

  • 30/11/2020

കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ലഭിക്കുന്നതിന് റെസിഡൻസി നിയമലംഘകർക്കുള്ള ഓൺലൈൻ ബുക്കിംഗിന് വേണ്ടി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആരംഭിച്ചു. 2020 ജനുവരി ഒന്നിനോ അതിനുമുമ്പോ റെസിഡൻസി ലംഘിക്കപ്പെടട പ്രവാസികൾക്ക് ഈ പൊതുമാപ്പ് ഉപയോ​ഗപ്പെടുത്താനും,  റെസിഡൻസി സ്റ്റാസ്  ഭേദ​ഗതി ചെയ്യാനോ, രാജ്യം വിടാനോ സാധിക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ  https://moi.gov.kw/main/ എന്ന വെബ്സൈറ്റ് സന്ദർശിച്ച്  നിയമലംഘകർ ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് നേടണമെന്ന് അധികൃതർ അറിയിച്ചു.  അതേസമയം, പ്രവാസികൾ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അപ്പോയിന്റ്മെന്റ് ലഭ്യമല്ലെങ്കിൽ, ലഭ്യതയനുസരിച്ച് തെരഞ്ഞെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘകൻ ആർട്ടിക്കിൾ 20 പ്രകാരം “ഗാർഹിക തൊഴിലാളികൾ” ആണെങ്കിൽ, അവരുടെ സ്പോൺസർ കുവൈറ്റിലാണെങ്കിൽ അവർ സർവ്വീസ് സെന്ററുകൾ സന്ദർശിക്കണം, മറ്റുള്ളവർ അപ്പോയിന്റ്മെന്റ് എടുത്ത ശേഷം റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു. .

ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ നിയമ നടപടികൾക്ക് വിധേയരാകാതെ റെസിഡൻസി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാനോ,  രാജ്യം വിടാനോ ഈ അവസരം ഉപയോഗപ്പെടുത്താം. അതേസമയം, ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ സഹായത്തിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറുകളായ 65806158, 65806735, 65807695, 65808923 എന്നിവയിൽ രാവിലെ 8 മുതൽ രാത്രി 10 വരെയും 65809348 ൽ രാവിലെ10 മുതൽ രാത്രി 8 വരെയും ലഭിക്കും. യാത്രാ രേഖകൾ ആവശ്യമുള്ളവർക്ക് ഓഫീസ് സമയങ്ങളിൽ ഹെൽപ്പ് ഡെസ്ക് സന്ദർശിക്കാമെന്ന് എംബസി അറിയിച്ചു.

Related News