കര്‍ഷകപ്രക്ഷോഭം; അമിത് ഷാ മുട്ടുമടക്കി; സമരക്കാരുമായി ഫോണില്‍ സംസാരിച്ചു

  • 30/11/2020


കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടമുട്ടുമടക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിനം പിന്നിടുമ്പോഴാണ് അനുനയശ്രമങ്ങളുമായി അമിത് ഷാ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ഷകരുമായി അേേദ്ദഹം ഫോണില്‍ സംസാരിച്ചു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

കര്‍ഷകരുമായി അധികം വൈകാതെ ചര്‍ച്ചകള്‍ ഉണ്ടാകാം. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചകള്‍ ഉണ്ടായേക്കും എന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ഷകരോട് സുഗുവില്‍ നിന്നും സമരം ബുറാഡിലേക്ക് മാറ്റിയാല്‍ ചര്‍ച്ചകള്‍ നടത്താം എന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിന് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയിരുന്നു.

Related News