തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല; ബിജെപി നേതാവ്

  • 30/11/2020

വിവാദ പ്രസ്താവയുമായി ബിജെപി നേതാവും കര്‍ണാടക സര്‍ക്കാരിലെ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബെല്‍ഗാവി ലോക്‌സഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടി ഒരു സീറ്റുപോലും നല്‍കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഹിന്ദുക്കള്‍ക്ക് മാത്രമായിരിക്കും ബിജെപി മത്സരിക്കാന്‍ അവസരം നല്‍കുക. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും മത്സരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി സീറ്റ് നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കില്ല എന്നും അദ്ദേഹം പറഞ്ഞു.

Related News