39 ഭാര്യമാര്‍, 94 മക്കള്‍; എല്ലാവരും താമസിക്കുന്നത് ഒരുവീട്ടില്‍

  • 30/11/2020


100 ല്‍ അധികം പേര്‍ ഒരു വീട്ടില്‍ ജീവിക്കുന്നു. പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമായിരിക്കും അത്. എന്നാല്‍ അത്തരത്തില്‍ ഒരു വീട് ഇന്ത്യയിലെ മിസോറാമിലുണ്ട്. എഴുപത്തിയഞ്ചുകാരനായ സിയോണയാണ് ഈ കുടുംബത്തിലെ ഗുഹനാഥന്‍. 

39 ഭാര്യമാരാണ് സിയോണയ്ക്ക് ഉള്ളത്. അതില്‍ 94 മക്കളും ഉണ്ട്. ഇവരെക്കൂടാതെ 14 മരുക്കള്‍ 33 പേരക്കുട്ടികള്‍ എന്നിങ്ങനെ അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. നാലു നിലയുള്ള 100 മുറികളുള്ള വലിയ വീട്ടിലാണ് ഈ 180 ഓളം വരുന്ന ആളുകള്‍ താമസിക്കുന്നത്. ഡോര്‍മെറ്ററി പോലുള്ള മുറികളിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങുന്നത്. എല്ലാവരും കൂടെ ഉള്ളത് തനിക്ക് വലിയ സന്തോഷം തരുന്ന ഒരു കാര്യമാണ് എന്നാണ് സിയോണ പറയുന്നത്.

Related News