യാത്രാ നിരോധിത രാജ്യങ്ങളിൽ നിന്ന് ​ഗാർഹിക തൊഴിലാളികൾക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കാം

  • 30/11/2020

കൊവിഡ് പശ്ചാത്തലത്തിൽ  കുവൈറ്റിലേക്ക്   നേരിട്ടുളള യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങി വരാം.  ഡിസംബര്‍ ഏഴ് മുതല്‍ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നേരത്തെ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾ ​ഗാർഹിക തൊഴിലാളികളെ നേരിട്ട് കുവൈറ്റിലേക്ക് എത്തിക്കണമെന്നാവശ്യവുമായി രം​ഗത്തെത്തിയിരുന്നു. കുവൈറ്റിൽ കൊവിഡ് കാലത്ത് നിരവധി രാജ്യങ്ങളിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുളള യാത്ര നിരോധനം ഏർപ്പെടുത്തിയതോടെ നിരവധി ​ഗാർഹിക തൊഴിലാളി പ്രവാസികൾ നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സംബന്ധിച്ച് തികച്ചും ആശ്വാസപരമായ നടപടിയാണ് കുവൈറ്റ് ഭരണകൂടത്തിൽ നിന്നും ഉണ്ടായിട്ടുളളത്. അതേസമയം,  ടിക്കറ്റ് നിരക്കിന്, ക്വാറന്റൈൻ, ഭക്ഷണം, താമസം അടക്കം 270 ദിനാര്‍ നിരക്കില്‍ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം വ്യക്തമാക്കി. നേരത്തെ ​ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ തന്നെ രാജ്യത്ത് എത്തിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലും കൂടിയാണ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. 

Related News