ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് മാറുവാന്‍ അനുവാദം നല്‍കി ആഭ്യന്തര മന്ത്രാലയം.

  • 30/11/2020

കുവൈത്ത് സിറ്റി : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് മാറുവാന്‍ അനുവാദം നല്‍കി ആഭ്യന്തര മന്ത്രാലയം. പുതിയ നിര്‍ദ്ദേശമനുസരിച്ച്  മാതൃ രാജ്യങ്ങളില്‍  ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇല്ലാത്തവര്‍ക്കും ഒരേ സ്‌പോൺസരുടെ കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സാധുവായ താമസരേഖ ഉണ്ടെങ്കില്‍ ഡ്രൈവറുടെ തൊഴിലിലേക്ക് മാറുവാന്‍ സാധിക്കും. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഗവര്‍ണ്ണറേറ്റുകള്‍ക്ക് നല്‍കിയതായി റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല അറിയിച്ചു.

Related News