ചരിത്ര വിധി; കുവൈറ്റിൽ സത്യസന്ധമായ വാർത്തകളിൽ വ്യക്തികളുടെ പേര് നൽകാമെന്ന് കോടതി

  • 30/11/2020

കുവൈറ്റ് സിറ്റി;  ചരിത്ര വിധിയുമായി കുവൈറ്റിലെ ക്രിമിനൽ കോടതി.  മാധ്യമങ്ങളിൽ  വ്യക്തികളുടെ പേരു പരാമർശ്ശിച്ചു കൊണ്ട്‌  സത്യ സന്ധമായ വാർത്തകൾ  പ്രസിദ്ധീകരിക്കുന്നത്‌ കുറ്റകരമല്ലെന്ന് കുവൈത്ത്‌ ക്രിമിനൽ കോടതി വ്യക്തമാക്കി. ക്രിമിനൽ കോടതി  ജസ്റ്റിസ്‌ അബ്ദുല്ല അൽ ഉസ്മാൻ ആണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. 
വാർത്തകളിൽ വ്യക്തികളുടെ പേര് പരാമർശിക്കുന്നത്   കുറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് കണക്കാകാൻ കഴിയില്ലെന്നും  മറിച്ച്‌ ഔദ്യോഗിക രേഖകൾ അടിസ്ഥാനമാക്കി വസ്തുതകൾ വെളിപ്പെടുത്തുകയാണെന്നും  കോടതി വ്യക്തമാക്കി. അതേസമയം, വസ്തുതാ വിരുദ്ധമായ വാർത്തകളിൽ വ്യക്തികളുടെ പേര് വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്നും കോടതി അറിയിച്ചു.

Related News