കുവൈറ്റിൽ റെസിഡൻസി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാൻ​ ഇന്ന് മുതൽ അവസരം

  • 01/12/2020

കുവൈറ്റിൽ   റെസിഡൻസി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ ഇന്ന് മുതൽ അവസരം.   2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന്​ മുൻപോ റെസിഡൻസി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പി​ഴ​യ​ട​ച്ച്‌​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാനാണ് അവസരം നൽകുന്നത്.  ഇന്ന് ​മു​ത​ല്‍ ഡിസംബർ 31 വ​രെ കാ​ല​യ​ള​വി​ല്‍ റെസിഡൻസ് കാലാവധി കഴിഞ്ഞവർക്ക് ഇ​തി​നാ​യി താ​മ​സ​കാ​ര്യ വ​കു​പ്പി​ന്​ അ​പേ​ക്ഷ ന​ല്‍​കാം. അതേസമയം, ഈ മാസം  ന​ല്‍​കു​ന്ന പ്ര​ത്യേ​ക അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട്​ പി​ഴ​യ​ട​ച്ചാ​ലും വി​സ സ്​​റ്റാ​റ്റ​സ്​ മാ​റ്റാ​ന്‍ സാധിക്കില്ല. പി​ന്നീ​ട്​ പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പ്​ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അതേസമയം, പി​ഴ​യ​ട​ച്ച്‌​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ല്‍ പ്ര​ത്യേ​ക അ​വ​സ​രം ഒ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ന​വം​ബ​ര്‍ 26 വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ തു​റ​ന്നി​ട്ടു​ണ്ട്. പി​ഴ​യ​ട​ച്ച്‌​ നാ​ട്ടി​ല്‍ പോ​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക്​ എം​ബ​സി കൗ​ണ്ട​റി​ലൂ​ടെ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News