കുവൈറ്റിൽ നടിയെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസ് ; മാധ്യമ പ്രവർത്തകനെ കുറ്റവിമുക്തനാക്കി

  • 01/12/2020

കുവൈറ്റ് സിറ്റി;   മിഷ്രഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ വച്ച്  നടിയെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ  മാധ്യമപ്രവർത്തകനെ മിസ്ഡേനിയർ(പെരുമാറ്റചട്ട) കോടതി കുറ്റ വിമുക്തനാക്കി. നേരത്തെ  നടിയെ ശാരീരികമായി മർദ്ദിച്ചതിനും, ആൾക്കൂട്ടത്തിനിടയിൽ വച്ച് നടിയ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമ പ്രവ്ര‍ത്തകനെതിരെ രണ്ട് കേസുകൾ ചുമത്തിയിരുന്നു.

എന്നാൽ തന്റെ പ്രതിയ്ക്കെതിരെ ഉയർത്തുന്ന വാദങ്ങളെല്ലാം വെറും ആരോപണങ്ങളാണെന്നും, ഇതിന് തെളിവുകളൊന്നുമില്ലെന്നും മാധ്യമപ്രവർത്തകന്റെ അഭിഭാഷക  മറിയം ഫൈസൽ അൽ ബഹർ കോടതിയിൽ വാദിച്ചു.  ആരോപണങ്ങൾ സംശയത്തിന്റെയും ഭാവനയുടെയും ഉളളിൽ നിന്നുളളതാണെന്നും അന്വേഷണത്തിൽ പ്രതിയ്ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും അഭിഭാഷക കോടതിയിൽ അറിയിച്ചു. അന്വേഷണ സംഘത്തിന് കോടതിയിൽ പ്രതിയ്ക്കെതിരെ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ കഴിയാത്തതോടെ  മാധ്യമ പ്രവർത്തകനെ കുറ്റ വിമുക്തനാക്കിയത്. 

Related News