സൂക്ഷിക്കുക....! കുവൈറ്റിൽ കാർ മോഷ്ടാക്കൾ പുതിയ രീതി തെരഞ്ഞെടുത്തതായി മുന്നറിയിപ്പ്

  • 01/12/2020

 കുവൈറ്റിൽ വിവിധ ഇടങ്ങളിൽ കാർ മോഷ്ടാക്കൾ പുതിയ രീതി തെരഞ്ഞെടുത്തതായി റിപ്പോർട്ട്. പുതിയ  കാർ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധികൃതർ ഇത്തരത്തിലുളള മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിൽ  കാർ മോഷണവുമായി ബന്ധപ്പെട്ട കേസിൽ  രണ്ട് പേർക്കെതിരെ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കി.

 മോഷ്ടാക്കൾ കാറുകൾ തമ്മിൽ മനപ്പൂർവ്വം കൂട്ടിയിടിക്കുകയും, തുടർന്ന് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഡ്രൈവർ പുറത്തേക്കിറങ്ങുമ്പോൾ കാർ മോഷ്ടാക്കൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാറുമായി കടന്നുകളയുന്നുവെന്നാണ് പരാതി ഉയരുന്നത്.  മൂന്ന് പേരുടെ വാഹനങ്ങൾ  സമാനരീതിയിൽ മോഷ്ടിക്കപ്പെട്ടതായി പരാതിയുണ്ട്. 

Related News