കുവൈറ്റിൽ സ്വദേശി സ്ത്രീയെ ആക്രമിച്ച് ഇരുപതിനായിരം ദിനാർ വിലമതിക്കുന്ന കാർ 3 സ്ത്രീകൾ അടങ്ങുന്ന സം​ഘം കൊളളയടിച്ചു

  • 01/12/2020

കുവൈറ്റിൽ സ്വദേശി സ്ത്രീയെ ആക്രമിച്ച് ഇരുപതിനായിരം ദിനാർ വിലമതിക്കുന്ന കാർ കൊളളയടിച്ചതായി പരാതി. സംഭവത്തിൽ കറുത്ത നിറമുള്ള 3 സ്ത്രീകളും,  ഒരു യുവാവും അടങ്ങുന്ന സംഘത്തിനുളള അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഊർജിതമാക്കി.   തന്നെ നാലുപേർ ചേർന്ന് ആക്രമിച്ച് തന്റെ കാർ മോഷ്ടിച്ചെന്ന് വിവരം ആഭ്യന്തരമന്ത്രാലയത്തിന് ഓപ്പറേഷൻ റൂമിന് ലഭിച്ചിരുന്നു.  സ്വദേശി യുവതി കാറുമായി സഞ്ചരിക്കുന്ന സമയത്ത് കാർ നിർത്താൻ ആവശ്യപ്പെടുകയും ഒരു ജപ്പാനീസ് നിർമ്മിത കാറിൽ നിന്ന് നാലുപേർ ഇറങ്ങിവരികയും തുടർന്ന് സ്വദേശിയെ ആക്രമിക്കുകയും   ഇരുപതിനായിരം ദിനാർ വിലമതിക്കുന്ന 2020 മോഡൽ  കാർ മോഷ്ടിച്ചതായി സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു.

Related News